ഉപതെരഞ്ഞെടുപ്പിലെ പരാജയം: കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് BJP സംസ്ഥാന നേതൃത്വം | BJP state leadership submits report

ഇതിൽ ശോഭാസുരേന്ദ്രൻ, എൻ ശിവരാജൻ എന്നിവരടക്കമുള്ളവർക്കെതിരെ പരാമർശമുണ്ട്.
ഉപതെരഞ്ഞെടുപ്പിലെ പരാജയം: കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് BJP സംസ്ഥാന നേതൃത്വം | BJP state leadership submits report
Published on

തിരുവനന്തപുരം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബി ജെ പി സംസ്ഥാന നേതൃത്വം. റിപ്പോർട്ട് നൽകിയത് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് മുന്നോടിയായാണ്.(BJP state leadership submits report)

ഇതിൽ ശോഭാസുരേന്ദ്രൻ, എൻ ശിവരാജൻ എന്നിവരടക്കമുള്ളവർക്കെതിരെ പരാമർശമുണ്ട്. പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയാണ് സി കൃഷ്ണകുമാർ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്ഥാനാർത്ഥിക്കെതിരായി ശോഭാ സുരേന്ദ്രനും, കൗൺസിലർ സ്മിതേഷും പ്രവർത്തിച്ചുവെന്ന് പരാമർശിക്കുന്ന റിപ്പോർട്ടിൽ, നഗരസഭയിൽ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നതായും, കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടന്നതായും സൂചിപ്പിക്കുന്നു.

കൂടാതെ, പഞ്ചായത്തിലെ ഒരു ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ ജാഗ്രത പാലിക്കാൻ സാധിച്ചുവെന്നും ഇതിൽ പറയുന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗം നടക്കുന്നത് ഈ മാസം 7, 8 എന്നീ ദിവസങ്ങളിലാണ്. എറണാകുളത്താണ് പരിപാടി നടക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com