സന്ദീപ് വാര്യരെ അവഗണിച്ച് BJP കേന്ദ്രനേതൃത്വം: കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാകാതെ പ്രകാശ് ജാവദേക്കർ | BJP ignores Sandeep Varier

നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം സന്ദീപിന് മറുപടി നൽകേണ്ടെന്നാണ്.
സന്ദീപ് വാര്യരെ അവഗണിച്ച് BJP കേന്ദ്രനേതൃത്വം: കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാകാതെ പ്രകാശ് ജാവദേക്കർ | BJP ignores Sandeep Varier
Updated on

പാലക്കാട്: ബി ജെ പി കേന്ദ്രനേതൃത്വവും സന്ദീപ് വാര്യരെ അവഗണിക്കുന്നു. പ്രകാശ് ജാവദേക്കർ പാലക്കാടും ചേലക്കരയിലും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഉണ്ടായിരുന്നിട്ടും ഫോണിൽപ്പോലും ബന്ധപ്പെട്ടില്ലെന്നാണ് വിവരം.(BJP ignores Sandeep Varier )

നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം സന്ദീപിന് മറുപടി നൽകേണ്ടെന്നാണ്. ബി ജെ പി കേന്ദ്രനേതൃത്വം വിവാദ വിഷയങ്ങളിലെ പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

വിഷയം ഈ രീതിയിലേക്ക് എത്തിച്ചത് കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ നേതൃത്വത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് പരസ്യപ്രതികരണം നടത്തിയതാണ്.

തനിക്ക് പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പാലക്കാട് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വേദിയിൽ ഇരിപ്പിടം നൽകാതെ അപമാനിച്ചുവെന്നും തുറന്ന് പറഞ്ഞിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെയും സന്ദീപ് വാര്യർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com