

വാഷിംഗ്ടൺ ഡിസി: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്. ഫോണിലൂടെയാണ് കമല ട്രംപിനെ അഭിനന്ദനം അറിയിച്ചത്. (US Presidential Election)
ട്രംപ് എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകട്ടെയെന്ന് കമല ആശംസിച്ചു. പ്രചാരണത്തിൽ ഉടനീളം കമല പ്രകടിപ്പിച്ച പ്രഫഷണലിസത്തെയും, സ്ഥിരതയെയും ട്രംപ് പ്രശംസിച്ചു.
538 അംഗ ഇലക്ടറൽ വോട്ടിൽ ഫലം പുറത്തുവന്നതിൽ 279 നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിലെ കമല ഹാരിസായിരുന്നു എതിർസ്ഥാനാർഥി. കമലയ്ക്ക് 223 വോട്ടാണു കിട്ടിയത്.