

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിയായ റിജോയ് ആണ് അറസ്റ്റിലായത്. പിടിയിലായത് പ്രത്യേകം അന്വേഷണസംഘത്തിന്റെ കൈയിലാണ് പ്രതി പിടിയിലായത്. 36 മണിക്കൂർ നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കടം വീട്ടാനാണ് കൊള്ളയടിച്ചതെന്ന് പ്രതിയുടെ മൊഴി. പത്ത് ലക്ഷം രൂപ പ്രതിയുടെ പക്കൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.
ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ മോഷ്ടിച്ച ശേഷം പ്രതി പോയത് എറണാകുളം ഭാഗത്തായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോയ പ്രതി ചാലക്കുടി പേരാമ്പ്ര ഭാഗത്തേക്കാണ് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്.