
ബെയ്റൂട്ട്: ലബനിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. ലബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി അറിയിച്ചു. (Avoid travel to Lebanon; Indian Embassy)
ഏതെങ്കിലും കാരണത്താൽ അവിടെ തുടരുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അവിടുത്തെ സാഹചര്യം രൂക്ഷമാണെന്നും എംബസി അറിയിച്ചു.
ലബനിൽ കഴിയുന്നവർ ഇമെയിൽ വഴി ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശിച്ചു.