ആത്മകഥ വിവാദം: ഇ പി ജയരാജൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും | Autobiography Controversy

ഇ പി ജയരാജൻറേതെന്ന് പറയുന്ന ആത്മകഥാ ഭാഗങ്ങൾ പുറത്തു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്.
ആത്മകഥ വിവാദം: ഇ പി ജയരാജൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും | Autobiography Controversy
Published on

തിരുവനന്തപുരം: ഇ പി ജയരാജൻ്റെ ആത്മകഥ സംബന്ധിച്ചുണ്ടായ വിവാദത്തിൽ അദ്ദേഹത്തിൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇക്കാര്യത്തിൽ ഡി സി ജീവനക്കാരുടെ മൊഴി 'കരാർ ഇല്ലെങ്കിലും ധാരണ ഉണ്ടായിരുന്നു'വെന്നാണ്.(Autobiography Controversy )

ഇന്ന് ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തുന്നത് ഇതിൻ്റെ കൂടി അടിസ്ഥാനത്തിലായിരിക്കും. അതോടൊപ്പം, അന്വേഷണ സംഘം ഡി സി രവിയുടെ മൊഴിയും രേഖപ്പെടുത്തും.

ഇ പി ജയരാജൻറേതെന്ന് പറയുന്ന ആത്മകഥാ ഭാഗങ്ങൾ പുറത്തു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഇത് പുറത്തു വന്നതിനെത്തുടർന്ന് ഇ പി പരാതി നൽകിയിരുന്നു.

ഇതിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിവിധ പരിശോധനകളും നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് തിരക്കുകൾ മൂലം ഇ പി ജയരാജന് മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. ആത്മകഥ വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം.

Related Stories

No stories found.
Times Kerala
timeskerala.com