‘തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച കെജ്‌രിവാളിന് നന്ദി, അദ്ദേഹത്തിൻ്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുന്നു’: അതിഷി മർലേന | Atishi’s response about being chosen as the chief minister

കെജ്‌രിവാൾ ആയിരുന്നു അതിഷിയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചത്
‘തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച കെജ്‌രിവാളിന് നന്ദി, അദ്ദേഹത്തിൻ്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുന്നു’: അതിഷി മർലേന | Atishi’s response about being chosen as the chief minister
Published on

ന്യൂഡൽഹി: മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുക്കാൻ പോകുന്ന അതിഷി മർലേന അരവിന്ദ് കെജ്‌രിവാളിനോട് നന്ദി പറഞ്ഞ് രംഗത്തെത്തി. അവരുടെ പ്രതികരണം തന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അരവിന്ദ് കെജ്‌രിവാളിന് നന്ദിയെന്നായിരുന്നു.(Atishi's response about being chosen as the chief minister)

കെജ്‌രിവാൾ ആയിരുന്നു അതിഷിയെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിച്ചത്. അദ്ദേഹത്തിൻ്റെ രാജി വാർത്തയറിഞ്ഞ ജനങ്ങൾ കരയുകയാണെന്നും അതിഷി കൂട്ടിച്ചേർത്തു.

അവർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഡൽഹിയിലെ ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായ തൻ്റെ ജ്യേഷ്ഠ സഹോദരൻ കെജ്‌രിവാൾ ഇന്ന് രാജി നൽകുകയാണെന്നും, തനിക്ക് ഇക്കാര്യത്തിൽ ദുഃഖമുണ്ടെന്നുമാണ്.

കെജ്‌രിവാൾ ജനങ്ങൾക്ക് വേണ്ടി ചെയ്തത് ലോക ചരിത്രത്തിൽ ഒരു നേതാവും ചെയ്യാത്ത കാര്യങ്ങളാണെന്നും, ഇത്രയും വലിയ ത്യാഗത്തിൻ്റെ ഉദാഹരണം രാഷ്ട്രീയ ചരിത്രത്തിൽ വേറെ ഉണ്ടാകില്ലെന്നും പറഞ്ഞ അവർ, ഡൽഹിയിലെ ജനങ്ങൾക്ക് ബി ജെ പിയോട് ഒരു അതീവരോക്ഷമാണെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com