
ഡൽഹി: അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി രാജ്ഭവനിൽ നടന്ന ചടങ്ങിൽ അതിഷിക്ക് പുറമെ മന്ത്രിമാരായി ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
കേജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിര്‍ത്തിക്കൊണ്ടാണ് മന്ത്രിസഭയിലെ അഴിച്ചുപണി. മുകേഷ് കുമാര്‍ അഹ്‌ലാവത് പുതുമുഖമാണ്. കേജ്‌രിവാള്‍ മന്ത്രിസഭയില്‍ ഏഴ് പേരായിരുന്നെങ്കില്‍ അതിഷി മന്ത്രിസഭയില്‍ ആറ് പേരെയുള്ളൂ.