
ന്യൂഡൽഹി: ശനിയാഴ്ച്ചയാണ് ഡൽഹിയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് പുതിയ 2 മന്ത്രിമാരടക്കം 7 പേരാണ്.(Atishi Marlena to become New Delhi's new CM)
അതേസമയം, ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്ന് നേതാക്കൾ അറിയിച്ചു.
ആം ആദ്മിയുടെ പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത് വലിയ മാറ്റങ്ങൾ ഇല്ലാതെയാകും. നിലവിലെ മന്ത്രിമാരായ സൌരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ,എന്നിവരെ അതിഷിക്കൊപ്പം നിലനിർത്തുമെന്നാണ് സൂചന.
ധനകാര്യം, വിദ്യാഭ്യാസം ഉൾപ്പെടെ 14 വകുപ്പുകളുടെ ചുമതലയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അതിഷിക്ക് ലഭിക്കുക. മുൻ എ എ പി നേതാവ് രാജ് കുമാർ ആനന്ദ് രാജി വച്ചതോടെ മന്ത്രിസഭയിൽ ദളിത് പ്രാതിനിധ്യം ഇല്ല.
യുവനേതാവ് കുൽദീപ് കുമാർ, വനിത നേതാവ് രാഖി ബിർള എന്നിവരുടെ പേരുകൾക്കാണ് ഈ സ്ഥാനത്തേക്ക് മുൻഗണന.