
ന്യൂഡൽഹി: മുഖ്യമന്ത്രിയാകാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി നേതാവും, മന്ത്രിയുമായ അതിഷി മര്‍ലേന. അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു.(Atishi Marlena to become New Delhi's chief minister)
ഡൽഹിയിൽ ഈ മാസം 26, 27 തീയതികളിലായി നിയമസഭാ സമ്മേളനം ചേരും. യോഗത്തിൽ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്ന പ്രമേയം അവതരിപ്പിക്കുകയും, അദ്ദേഹം അതിഷിയുടെ പേര് നിർദ്ദേശിക്കുകയുമായിരുന്നു.
തീരുമാനം മറ്റ് എം എൽ എമാർ അംഗീകരിച്ചു.
അതിഷി സുഷമ സ്വരാജിനും, ഷീല ദീക്ഷിതിനും ശേഷം ഡൽഹിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ്. കെജ്‌രിവാൾ എം എൽ എമാരുടെ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
അരവിന്ദ് കെജ്‌രിവാളിന് ശേഷം ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി വരുന്നത് 11 വർഷങ്ങൾക്കിപ്പുറമാണ്.