
തിരുവനന്തപുരം:പോലീസ് കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണെന്ന് അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. വളരെ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം, കുട്ടിയും അമ്മയും തമ്മിലുള്ള ചെറിയ പ്രശ്നത്തെത്തുടർന്നാണ് വികാരഭരിതയായി ഇറങ്ങി പോയതെന്നും കൂട്ടിച്ചേർത്തു. മന്ത്രിയുടെ പ്രതികരണം മാതാപിതാക്കളെ വീട്ടിലെത്തി കണ്ടതിന് ശേഷമായിരുന്നു.
കുട്ടിയുടെ കുടുംബത്തിന് ലേബർ കാർഡ് ഇല്ലെന്ന് പറഞ്ഞ വി ശിവൻകുട്ടി, ആരും ലേബർ കാർഡ് എടുക്കാൻ പറഞ്ഞാൽ എടുക്കില്ലെന്നും പ്രതികരിച്ചു. കുട്ടിയുടെ അമ്മ പോലീസിൽ വിശ്വസിക്കുന്നതായി അറിയിച്ചു.
ഇന്നലെയാണ് തസ്മിത്ത് വീട് വിട്ടിറങ്ങുന്നത്. മക്കൾ തമ്മിൽ ഉണ്ടായ ഒരു അടിപിടിയിൽ അമ്മ ശാസിച്ചിരുന്നു. ശേഷമേ ജോലിക്ക് പോയപ്പോൾ ഇളയ മകളെ കൂടെക്കൊണ്ടു പോയി. ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിൽ തിരികെയെത്തി നോക്കുമ്പോൾ മകൾ ഇല്ലായിരുന്നു. മൂത്ത കുട്ടി പറഞ്ഞത് മകൾ കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയതായാണ്. കടയിലും, വഴിയിലുമൊക്കെ തിരഞ്ഞുവെങ്കിലും ഫലമില്ലായിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ചതായി പെൺകുട്ടിയുടെ മാതാവ് പ്രതികരിച്ചു.
കന്യാകുമാരിയിലെ തിരച്ചിലിൽ പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവിടെ തിരച്ചിൽ നടത്തിയത് കുട്ടിയെ കണ്ടതായി ഓട്ടോ ഡ്രൈവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഇവിടുത്തെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
പോലീസ് ലക്ഷ്യമിടുന്നത് കന്യാകുമാരിക്ക് മുൻപുള്ള റെയിൽവേ സ്റ്റേഷനുകളിലേക്കും, ഇരണിയൽ, കുഴിത്തുറ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും പരിശോധന മാറ്റാനാണ്. അതേസമയം, കുട്ടിയെ കാണാതായിട്ട് 27 മണിക്കൂറുകൾ പിന്നിട്ടു.