
അരവിന്ദ് കെജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനക്ക് രാജിക്കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം, പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്. ഇന്ന് 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിക്കും. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജനവിധി തേടാൻ ഒരുങ്ങുകയാണ്.
മന്ത്രിസഭാ അംഗങ്ങളായ അതിഷി, സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവർക്ക് പുറമേ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും പരിഗണനയിലുണ്ട്.