
കോഴിക്കോട്: ലോറി ഓണർ മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഉണ്ടായ സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി.
കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയിരിക്കുന്നത്. അർജുന് 75,000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തിയെന്നും ഇതിന്റെ പേരിൽ രൂക്ഷമായ ആക്രമണമാണ് ഉണ്ടായതെന്നും കുടുംബം ചൂണ്ടിക്കാട്ടി. പല കോണിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങൾക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നുമായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നും പരാതിയിൽ അന്വേഷണം നടത്തി ഉടൻ നടപടി സ്വീകരിക്കുമെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.