Editors Pick
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി വ്യാഴാഴ്ച | Case against Malayalam actor Mukesh
കൊച്ചി: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന നടൻ മുകേഷിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി (Case against Malayalam actor Mukes). എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂർത്തിയായത്. വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. മുകേഷിനൊപ്പം മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ എന്നിവരുടേയും മുൻകൂർ ജാമ്യാപേക്ഷകളിലും വ്യാഴാഴ്ച ഉത്തരവുണ്ടാകും. അതേസമയം പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ മുകേഷ് കോടതിയില്‍ കൈമാറി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവർക്കുമെതിരെ കേസെടുത്തത്.