‘ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണും’; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

‘ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണും’; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്
Published on

എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്. താന്‍ ശരത്ത് പാവാറിനൊപ്പമെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്റണി രാജുവിന് എന്തെങ്കിലും അജണ്ട കാണുമെന്നും താനുമായി അതിന് ബന്ധമില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ തന്നെ നിഷേധിച്ച കാര്യമാണെന്നും കെട്ടിച്ചമച്ച വാര്‍ത്ത മാത്രം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎല്‍എ മാരെ കൂറുമാറ്റുന്നതുമായി ബന്ധപ്പെട്ട് എന്‍സിപി അജിത്ത് പവാര്‍ പക്ഷവുമായി ഒരു ചര്‍ച്ചയും നടന്നട്ടില്ലെന്ന് അജിത് പവാര്‍ പക്ഷം സംസ്ഥാന പ്രിസിഡന്റ് എന്‍. എ മുഹമ്മദ് കുട്ടി പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും തോമസ് കെ തോമസിന് എന്‍സിപി അജിത് പവാര്‍ പക്ഷവുമായി ബന്ധമില്ലെന്നും അദ്ദേഹം വിശദമാക്കി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ തോമസ് കെ തോമസ് ശരത് പവാറിനൊപ്പം എന്ന് സത്യവാങ്ങ് മൂലം എഴുതി നല്‍കിയതാണ്.

Related Stories

No stories found.
Times Kerala
timeskerala.com