
ആന്ധ്രാപ്രദേശ്: ഇന്ത്യൻ സൈന്യത്തിന് ആദരമായി ആന്ധ്രാ ഗ്രാമ പരിധിയിൽ വരുന്ന സൈനിക ഉദ്യോഗസ്ഥരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ(Indian Army). സൈന്യത്തിലെ വിരമിച്ച ഉദ്യോഗസ്ഥർക്ക് മാത്രം നൽകിയിരുന്ന ഇളവ് ഇനി മുതൽ സൈന്യത്തിലെ സജ്ജീവമായ എല്ലാ ആന്ധ്രാ സ്വദേശികളായ ഉദ്യോഗസ്ഥർക്കും ലാഭ്യമാകും. സൈനിക് വെൽഫെയർ ഡയറക്ടറുടെ ശുപാർശയെ തുടർന്ന് ആദരസൂചകമായാണ് ഈ തീരുമാനം നടപ്പിൽ വരുത്തുക.
“കരസേന, നാവികസേന, വ്യോമസേന, സിആർപിഎഫ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവരുടെ ധൈര്യത്തെ ആദരിക്കുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. ഉദ്യോഗസ്ഥരോ അവരുടെ പങ്കാളിയോ താമസിക്കുന്നതോ സംയുക്തമായി സ്വന്തമാക്കിയതോ ആയ സ്വത്തുക്കൾക്ക് ഈ ഇളവ് ബാധകമാണ്” - ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ വ്യക്തമാക്കി.