
ന്യൂഡല്‍ഹി : തനിക്കെതിരായ കേസിന് പിന്നിൽ 'അമ്മ' യും ഡബ്യുസിസി തമ്മിലുള്ള പോരെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖ്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിദ്ദിഖിന്റെ ആരോപണം. ('Amma'-WCC is behind the case against him; Siddique on bail plea)
ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗിയാണ് സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.