Editors Pick
പാതിവില തട്ടിപ്പ് കേസ്; കെ.എൻ ആനന്ദ് കുമാറിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും | Half-price scam case
ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസിന്റെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക
എറണാകുളം: പാതിവില തട്ടിപ്പ് കേസിൽ പ്രധാന പ്രതിയായ കെ.എൻ ആനന്ദ്കുമാറിന്റെ ഹർജി ഇന്ന് ബഹു. ഹൈക്കോടതി പരിഗണിക്കും(Half-price scam case). ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസിന്റെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക. ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതലയുള്ള പാതിവില തട്ടിപ്പ് കേസിലെ പോലീസ് രജിസ്റ്റർ ചെയ്ത 750 ലധികം കേസുകളും സമാന സ്വഭാവത്തിലുള്ളതാണ്.
അതുകൊണ്ടു തന്നെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ചതിരിക്കുന്ന ആവശ്യം. മാത്രമല്ല; സംസ്ഥാനത്ത് ഉടനീളം വ്യാപിച്ചുകിടക്കുന്ന കേസിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ അനുമതി നൽകണമെന്നും ആവശ്യമുണ്ട്. കെഎൻ അനന്ദ് കുമാർ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കുന്ന രോഗിയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടണ്ട്.