

ബെയ്റൂട്ട്: ലബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 492 ആയി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തിൽ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. (airstrikes on Hezbollah strongholds; The death toll is 492)
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
1300 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് അനുമതി ലഭിച്ചതായും സൈന്യം വ്യക്തമാക്കി. അതേസമയം വടക്കൻ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും പ്രത്യാക്രമണം നടത്തി.