ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി; ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം ക​ക്ഷി ചേ​രും | ADM Naveen Babu Death

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ പി.​പി.​ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​ക്കെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കു​ടും​ബം.
ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി; ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം ക​ക്ഷി ചേ​രും | ADM Naveen Babu Death
Published on

പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​യാ​യ പി.​പി.​ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​ക്കെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കു​ടും​ബം. (ADM Naveen Babu Death)

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദി​വ്യ​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ൽ ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം ക​ക്ഷി​ചേ​രും. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ഉ​ട​ൻ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു.

അന്വേഷത്തിൽ നിന്ന് ഒളിച്ചോടില്ല, തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് ജില്ലാ കളക്ടർ, മുൻപും നവീനെതിരെ പരാതികൾ വന്നിട്ടുണ്ട്': മുൻ‌കൂർ ജാമ്യാപേക്ഷ നൽകി പി പി ദിവ്യ

കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ. കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ ഇവർ പ്രതിചേർക്കപ്പെട്ടിരുന്നു. ഇവർ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ്. ദിവ്യ നൽകിയ ഹർജിയിൽ പറയുന്നത് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് ജില്ലാ കളക്ടറാണ് എന്നാണ്. സദുദ്ദേശപരമായിരുന്നു തന്‍റെ പ്രസംഗമെന്നും അവർ പറയുന്നു. ഹർജിയിൽ ദിവ്യ മരണപ്പെട്ട നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നേരത്തെയും നവീനെതിരെ ഫയലുകൾ വച്ച് താമസിപ്പിക്കുന്നുവെന്ന് പരാതിയുണ്ടെന്നും, പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്ന വ്യക്തിയും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും സൂചിപ്പിക്കുന്ന ഹർജിയിൽ, ഫയൽ നീക്കം വേഗത്തിൽ വേണമെന്നാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും ദിവ്യ വ്യക്തമാക്കുന്നു. താൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും, ഗുരുതരാവസ്ഥയിലുള്ള അച്ഛനടക്കം വീട്ടിലുള്ള സാഹചര്യത്തിൽ മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തെളിവായി യാത്രയയപ്പ് യോഗത്തിലെ പ്രസംഗവും കോടതിയിൽ ഹാജരാക്കി.

Related Stories

No stories found.
Times Kerala
timeskerala.com