
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു മരിക്കാനിടയാക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യക്കെതിരെ നവീന്‍ ബാബുവിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. (ADM Naveen Babu Death)
നവീന്‍ ബാബുവിനെ ദിവ്യ ഭീഷണിപ്പെടുത്തിയെന്നും ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടാണ് സഹോദരന്‍ പ്രവീണ്‍ ബാബു കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നൽകിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.