എ ഡി ജി പി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി: സർക്കാർ ഉത്തരവിറക്കി | ADGP P Vijayan

എറണാകുളം റേഞ്ച് ഐ ജി എ അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.
എ ഡി ജി പി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി: സർക്കാർ ഉത്തരവിറക്കി | ADGP P Vijayan
Published on

തിരുവനന്തപുരം: സംസ്ഥാന ഇൻ്റലിജൻസ് വിഭാഗം മേധാവിയായി മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥൻ എ ഡി ജി പി പി വിജയനെ നിയമിച്ചു. സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.(ADGP P Vijayan )

നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറായ ഇദ്ദേഹത്തെ ഇന്‍റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം നിയമിച്ചത്.

എറണാകുളം റേഞ്ച് ഐ ജി എ അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.

കോഴിക്കോട് ട്രെയിനിന് തീയിട്ട കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങൾ ചോർത്തിയതായി പി വിജയനെതിരെയുള്ള അജിത് കുമാറിൻ്റെ കണ്ടെത്തൽ തള്ളിയതിനെത്തുടർന്ന് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com