‘സർക്കാർ പിന്തുണച്ചില്ല’: നടൻ മുകേഷ് അടക്കമുള്ളവർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കാനൊരുങ്ങി നടി | Actress to withdraw sexual atrocity case

‘സർക്കാർ പിന്തുണച്ചില്ല’: നടൻ മുകേഷ് അടക്കമുള്ളവർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കാനൊരുങ്ങി നടി | Actress to withdraw sexual atrocity case

സർക്കാരിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും, തനിക്കെതിരായി ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാനായി സർക്കാർ തയ്യാറായില്ലെന്നുമാണ് ഇവർ ആരോപിക്കുന്നത്.
Published on

കൊച്ചി: മുകേഷുൾപ്പെടെയുള്ള നടന്മാർക്കെതിരെയുള്ള പീഡന പരാതികളിൽ നിന്ന് പിന്മാറുന്നുവെന്നറിയിച്ച് നടി. ഉടൻ തന്നെ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയിൽ അയക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.(Actress to withdraw sexual atrocity case )

സർക്കാരിൽ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും, തനിക്കെതിരായി ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാനായി സർക്കാർ തയ്യാറായില്ലെന്നുമാണ് ഇവർ ആരോപിക്കുന്നത്.

പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചത് മാധ്യമങ്ങളിൽ നിന്നു പോലും പിന്തുണ ലഭിക്കാത്തതിനാലാണെന്ന് പരാതിക്കാരി വ്യക്തമാക്കി.

ഇവർ പീഡന പരാതി ഉയർത്തിയത് എം മുകേഷ് എം എൽ എ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നീ പ്രമുഖർക്കെതിരെയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള ഈ വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Times Kerala
timeskerala.com