
റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. ഇന്ന് നിർണായകമായ വിധിയാണ് ഉണ്ടായത്. (Abdul Rahim's release case )
ഇരുപത് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത് പൊതു അവകാശ (പബ്ലിക് റൈറ്റ്സ്) പ്രകാരമാണ്. ഇന്ന് രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീർപ്പുണ്ടായത്. ഇതുവരെയും അനുഭവിച്ച ശിക്ഷ കഴിഞ്ഞുള്ളത് അനുഭവിച്ചാൽ മതിയാകും.
അതിന് ശേഷമായിരിക്കും ജയിൽ മോചനം. കേസിന് 2026 ഡിസംബറിൽ 20 വർഷം തികയും. ഓൺലൈനായി നടത്തിയ സിറ്റിങ്ങിൽ ജയിലിൽ നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധിയും റഹീം കുടംബത്തിെൻറ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. നിരവധി തവണ മാറ്റിവച്ച കേസ് കേരളത്തിൻ്റെ മനസ്സിൽ ഒരു തീരാവേദന ആയിരുന്നു.