
ഉഡുപ്പി: ഉഡുപ്പിയിൽ ക്ഷേത്ര ദർശനത്തിന് പോയ ഏഴ് മലയാളികൾക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഉഡുപ്പിയിലെ കുന്ദാപുരയിലാണ് അപകടം സംഭവിച്ചത്. (car accident)
പയ്യന്നൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. അവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിലേക്ക് അമിത വേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
അന്നൂര സ്വദേശി മധു, ഭാര്യ അനിത, സഹോദരൻ ഭാർഗവൻ, ഭാര്യ ചിത്രലേഖ, അയൽവാസി നാരായാണൻ, ഭാര്യ വത്സല, ഡ്രൈവർ ഫസിൽ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്ന് സ്ത്രീകളും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാർ പൂർണമായി തകർന്നതായാണ് വിവരം. മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളജിൽ ആണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.