
ഇംഫാൽ: കലാപം പടരുന്നതിനിടെ മണിപ്പുരിൽ നിന്ന് വൻ ആയുധശേഖരം പിടികൂടി. ചുരാചന്ദ്പ്പൂർ, തൗബാൽ എന്നിവിടങ്ങളിൽ അസം റൈഫിൾസും മണിപ്പുർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തത്. (manipur conflict)
നിലവിലുള്ള ക്രമസമാധാന നില അവലോകനം ചെയ്ത സംസ്ഥാന സർക്കാർ ഒമ്പത് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ, ജിരിബാം, ഫെർസാൾ എന്നിവടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് താത്കാലികമായി റദ്ദാക്കിയത്.