
തൃശൂർ: ഏറെ വിവാദങ്ങൾക്ക് ശേഷം തൃശൂർ പൂരം കലക്കലിൽ ഒടുവിൽ പൊലീസ് നടപടി. സംഭവത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തു. എസ്‌ഐടിയുടെ നിർദേശപ്രകാരമാണു നടപടി എടുത്തത്. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കും. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. ആരുടെയും പേര് എഫ്‌ഐആറിൽ ചേർത്തിട്ടില്ല.
പൂരം കലക്കലില്‍ ഇതിന് മുൻപ് അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണു സംഘത്തിലുള്ളത്.