നിപ സമ്പർക്ക പട്ടികയിൽ 267 പേർ; എം പോക്സ് രോഗിയുടെ നില തൃപ്തികരമെന്ന് വീണാ ജോർജ് | 267 people on Nipa contact list

നിപ സമ്പർക്ക പട്ടികയിൽ 267 പേർ; എം പോക്സ് രോഗിയുടെ നില തൃപ്തികരമെന്ന് വീണാ ജോർജ് | 267 people on Nipa contact list

ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു
Published on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ സമ്പർക്ക പട്ടികയിൽ 267 പേരെ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 37 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവായി. എം പോക്സ് രോഗിയുടെ നില തൃപ്തികരമാണെന്ന് വീണ ജോർജ് അറിയിച്ചു. സമ്പർക്ക പട്ടികയിൽ 23 പേർ ഉണ്ട്. രോഗി എത്തിയ വിമാനത്തിൽ 43 പേർ സമ്പർക്കത്തിൽ. രോഗി ഇരുന്നതിന് മൂന്ന് നിര പിന്നിലും മുന്നിലുമുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു. എം പോക്സ് രോഗലക്ഷണങ്ങളുമായി കേരളത്തിൽ എത്തിയ മൂന്നുപേരുടെ ഫലം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. രോഗി വീട്ടിൽ നിന്ന് പഴങ്ങൾ കഴിച്ചിട്ടുണ്ട്. ശാസ്ത്രീയമായി ഇനി തെളിയിക്കപ്പെടണമെന്ന് മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്.

Times Kerala
timeskerala.com