
പെൺകുട്ടി കന്യാകുമരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ആർപിഎഫിന് ദൃശ്യങ്ങൾ ലഭിച്ചു. കഴക്കൂട്ടത്ത് നിന്ന് എത്തിയ പൊലീസ് സംഘം ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. നാഗര്‍കോവിലില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പെൺകുട്ടി രണ്ടാമത്തെ പ്ലാറ്റഫോമിൽ ഇറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളമെടുത്ത് തിരിച്ച് കയറി. നാഗർകോവിൽ സ്റ്റേഷനിൽ 3.53 നാണ് ഇറങ്ങിയത്.
തിരുവനന്തപുരത്തുനിന്ന് കാണാതായ തസ്മീത്ത് എന്ന പെൺകുട്ടിയാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആര്‍പിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നിർണ്ണായക വിവരം കിട്ടിയത്. ഇതിന് മുൻപ് കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടിയെ സംബന്ധിച്ച നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.