
ഡൽഹി : ഫുഡ് ഡെലിവറി ഏജന്റുമാർ കസ്റ്റമർ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. അതിൽ വളരെ കുഞ്ഞ ശതമാനം മാത്രം സത്യമായിരിക്കും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
കിരൺ വർമ്മ എന്നയാളാണ് വൈറലായ പോസ്റ്റിട്ടിരിക്കുന്നത്. സൊമാറ്റോയുടെ പ്രവൃത്തിയിൽ നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെ...
നോയിഡയിൽ കാർ പാർക്ക് ചെയ്യുമ്പോഴാണ് ഒരു യുവാവ് ബൈക്കിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അടുത്ത് കാർ പാർക്ക് ചെയ്യാനുള്ള ഒരേയൊരു സ്ഥലമായതിനാൽ അയാൾ പോയതിന് ശേഷം വണ്ടി പാർക്ക് ചെയ്യാമെന്ന് വിചാരിച്ചു. എന്റെ ശ്രദ്ധ അയാളിൽ തന്നെയായിരുന്നു.ആ ഡെലിവറി ബോയ് ആരുടെയോ ഓർഡർ ചെയ്ത ഭക്ഷണം കഴിക്കുന്നുവെന്ന് എനിക്ക് ചിന്ത വന്നു.ഞാൻ അയാളുടെ ചിത്രം ക്ലിക്ക് ചെയ്‌തു.
കുറച്ച് കഴിഞ്ഞ് യുവാവിനോട് സംസാരിച്ചെന്നും കിരൺ പറയുന്നുണ്ട്. അപ്പോഴാണ് രണ്ട് മണിക്കാണ് യുവാവ് ആ ഓർഡർ എടുത്തത്. ഡെലിവറി ചെയ്യേണ്ട ലൊക്കേഷനിൽ എത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.
ഓർഡർ "ഡെലിവറി" എന്ന് അടയാളപ്പെടുത്താൻ സൊമാറ്റോ അയാളോട് നിർദ്ദേശിച്ചു. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ഡെലിവറി ശ്രമങ്ങളും മറ്റ് സങ്കീർണതകളും ഒഴിവാക്കാനാണ് . അങ്ങനെ ചെയ്തു കഴിഞ്ഞാൽ ആ ഭക്ഷണം പിന്നെ ഡെലിവറി ഏജന്റുമാർക്ക് എടുക്കാവുന്നതാണ്.
ഇത് അധാർമ്മികമോ തെറ്റോ ആയി തോന്നാം, പക്ഷേ ഇത് നല്ല ശീലമാണ്. ഭക്ഷണം പാഴാക്കി കളയേണ്ടതുമില്ല, ഡെലിവറി ഏജന്റുമാർക്ക് ആ നേരത്തെ ഭക്ഷണത്തിന്റെ കാശും ലാഭിക്കാം.സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന് നന്ദിയും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.