
ജമ്മു കശ്മീരിൽ നദിയിലെ ശക്തമായ ഒഴുക്കിനിടയിൽ കുടുങ്ങിയ കുരങ്ങനെ രക്ഷിക്കുന്ന ഹൃദയഹാരിയായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(monkey rescue). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @abc news എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, നദിയിലെ ശക്തമായ ഒഴുക്കിനിടയിൽ 2 പേർ ഒരു കുരങ്ങിനെ രക്ഷപ്പെടുത്തുന്നത് കാണാം.എന്നാൽ, വെള്ളപ്പൊക്കവും പെട്ടെന്നുള്ള മനുഷ്യ ഇടപെടലും കണ്ട് കുരങ്ങൻ ആദ്യം പരിഭ്രാന്തനായി. പിന്നീട് തന്നെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് മനസ്സിലായതോടെ കുരങ്ങൻ ശാന്തനായി. ഒടുവിൽ നീണ്ട പരിശ്രമങ്ങൾക്ക് ശേഷം കുരങ്ങിനെ യുവാക്കൾ വിജയകരമായി രക്ഷപ്പെടുത്തി.