
ജയ്പൂരിലെ മാനസരോവർ പ്രദേശത്ത് റൈഡർമാർ തങ്ങളുടെ രണ്ടു ബൈക്കുകൾ ഉപയോഗിച്ച് 'കപ്പിൾ ഡാൻസ്' ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്(Youths perform 'couple dance). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @jaipurkajalwa എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, തിരക്കേറിയ റോഡിന് നടുവിൽ രണ്ട് ബൈക്കുകൾ 'കപ്പിൾ ഡാൻസ്' ചെയ്യുന്നത് കാണാം. കൈകളിൽ വടികളുമായി രണ്ടു പുരുഷന്മാർ ബൈക്കുകൾ നിർത്താൻ ശ്രമിക്കുന്നതും കാണാം.
എന്നാൽ, ബൈക്ക് അഭ്യാസം മൂലം തിരക്കേറിയ റോഡിൽ നിരവധി യാത്രക്കാർ കാത്തിരിക്കുന്നുണ്ട്. ഒടുവിൽ നീണ്ട ശ്രമങ്ങൾക്ക് ശേഷം ബൈക്കുകൾ നിർത്തുന്നതും റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്തു.
അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ്, പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും വിധത്തിലുള്ള അഭ്യാസപ്രകടനങ്ങളിൽ കടുത്ത രോഷം രേഖപ്പെടുത്തി.