
രാജസ്ഥാനിൽ ജീവനുള്ള പാമ്പുകളെ കൈകളിൽ പിടിച്ച് നൃത്തം ചെയ്യുന്ന യുവാക്കളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Youths dance while holding live snakes). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @nabilajamal_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം തേജ ദശമി ദിനത്തിലെ ഗോഗാജി മേളയിലാണ് നടന്നതെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങളിൽ ഭക്തർ ജീവനുള്ള പാമ്പുകളെ കൈകളിൽ പിടിച്ചുകൊണ്ട് നൃത്തം ചെയ്യുന്നത് കാണാം.
പാമ്പുകളെ ഉയർത്തിപിടിച്ചാണ് അവർ നൃത്തം ചെയ്യുന്നത്. നാടോടി ദേവതയായ ഗോഗാജി മഹാരാജിന്റെ സ്മരണയ്ക്കായാണ് മേള നടക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് മേളയിൽ പങ്കെടുക്കുന്നത്.