
തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ടോൾ പ്ലാസയിൽ യുവാവ് കോൺസ്റ്റബിളിനെ ഇടിച്ചുതെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്(vehicle inspection in Telangana). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @TeluguScribe എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ടോൾഗേറ്റിൽ പോലീസ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പരിശോധന നടത്തുന്നത് കാണാം. ഈ സമയത്താണ് മദ്യപിച്ച് എത്തിയ ഒരു യാത്രക്കാരന്റെ ഇരുചക്ര വാഹനം ട്രാഫിക് കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിക്കുന്നത്.
സംഭവത്തിൽ ബൈക്ക് യാത്രക്കാരൻ വിശാൽ എന്ന ആളാണെന്നും അപകടത്തിൽപെട്ട ട്രാഫിക് കോൺസ്റ്റബിൾ ആസിഫ് എന്ന ഉദ്യോഗസ്ഥനാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആസിഫ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്. ടോൾഗേറ്റിലെ സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞത്.