
ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നടുറോഡിൽ പിറന്നാൾ ആഘോഷം നടത്തുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തു വന്നു(birthday celebration). ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിലാണ് സംഭാവന നടന്നത്. സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @india24x7livetv എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ഗംഭീര പിറന്നാൾ ആഘോഷം നടത്തുന്ന യുവാക്കളെ കാണാം. ബൈക്കിന് മുകളിലാണ് കേക്ക് സൂക്ഷിച്ചിരിക്കുന്നത്. തുടർന്ന് യുവാക്കൾ, റോഡിന്റെ മധ്യത്തിൽ കേക്ക് മുറിച്ച് പടക്കം പൊട്ടിക്കാൻ ആരംഭിച്ചു.
ഏകദേശം 10-12 യുവാക്കൾ സംഭവ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഈ പ്രവർത്തിയിൽ പോലീസ് ഇടപെടുകയായിരുന്നു. പോലീസ് യുവാക്കളുടെ ബുള്ളറ്റ് പിടിച്ചെടുത്തു.
10 യുവാക്കളെയും അറസ്റ്റ് ചെയ്തു. പോലീസ് യുവാക്കളെ തത്ക്ഷണം ശിക്ഷിച്ചു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് പോലീസിന്റെ നടപടിയെ അഭിനന്ദിച്ചു.