
ഗുജറാത്തിലെ ഭാവ്‌നഗറിൽ ഒരു സിംഹം തന്റെ ഇരയെ ഭക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു(lion attacks). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @priyarajputlive എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ യുവാവിന്റെ പ്രവർത്തിക്കെതിരെ നെറ്റിസൺസ് ശക്തമായി പ്രതികരിച്ചു.
ദൃശ്യങ്ങളിൽ, ഒരു സിംഹം തന്റെ ഇരയായ വന്യമൃഗത്തെ ഭക്ഷിക്കുന്നത് കാണാം. ഈ സമയം ജീവൻ പണയപ്പെടുത്തി ഒരു യുവാവ് ആ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നു. എന്നാൽ, മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ സിംഹം യുവാവിനടുത്തേക്ക് ഓടിയടുക്കുന്നു. സിംഹം യുവാവിന് നേരെ ചീറ്റുന്നു. യുവാവിന്റെ ദൃശ്യങ്ങൾ അയാളുടെ മറ്റ് ചില സുഹൃത്തുക്കളാണ് പകർത്തിയത്. ഭാഗ്യവശാൽ, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.