
ഇറ്റലി: മിലാനിലെ മാൽപെൻസ വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി തീയിട്ടയാൾ പിടിയിൽ( Young man sets fire in Airport). ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
വിമാനത്താവളത്തിലെ ടെർമിനൽ 1 ലെ ചെക്ക്-ഇൻ കൗണ്ടറുകൾക്ക് സമീപമാണ് സംഭവം നടന്നത്. ടെർമിനലിൽ 12, 13 കൗണ്ടറുകളിൽ ഉണ്ടായിരുന്ന മേശകളും സ്‌ക്രീനുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രതി ചുറ്റിക ഉപയോഗിച്ച് തകർത്തു. ശേഷം ടെർമിനലിന് സമീപം ഉണ്ടായിരുന്ന ഒരു മാലിന്യ ബിന്നിൽ കത്തുന്ന ഒരു ദ്രാവകം ഒഴിച്ച ശേഷം പ്രതി തീകൊളുത്തുകയിരുന്നു.
വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനാണ് സംഭവം ആദ്യം കണ്ടത്. ജീവനക്കാരൻ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം, തീ പടർന്നതിനെ തുടർന്ന് പുക ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി.