
ജയ്പൂരിലെ ഒരു വെള്ളക്കെട്ടുള്ള തെരുവിലെ തുറന്ന ഡ്രെയിനേജ് കുഴിയിൽ വീണു പോയ തന്റെ ഫോൺ തിരയുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു(phone). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ നിരഞ്ജൻ സിംഗ് ഹൻസാവത്തിന്റെ @ReporterNikki എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് യുവാവിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.
ദൃശ്യങ്ങളിൽ, തിരക്കേറിയ ഒരു റോഡിന്റെ നടുവിൽ തന്റെ ഫോൺ തിരയുന്ന ഒരു യുവാവിനെ കാണാം. തന്റെ ഫോൺനഷ്ടപ്പെട്ടതിൽ അവൻ കരയുകായാണ്. എന്നാൽ ഏറെ നേരം അന്വേഷിച്ചെങ്കിലും അവന് തന്റെ ഫോൺ കണ്ടെത്താനായില്ല.
"ജയ്പൂർ നഗരത്തിൽ, ഒരു പാവം സഹോദരന്റെ ഫോൺ തുറന്നിട്ടിരിക്കുന്ന ഒരു കുഴിയിൽ വീണു. ആ പാവം മനുഷ്യൻ ഒരുപാട് കരഞ്ഞു, പക്ഷേ അയാൾക്ക് എന്തുചെയ്യാൻ കഴിയും! സിസ്റ്റമാണോ ഉത്തരവാദി, അതോ അയാളുടെ സ്വന്തം തെറ്റാണോ?" - എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ദൃശ്യങ്ങൾ പങ്കിട്ടത്.