തെരുവിൽ നിന്നും വാങ്ങിയ സബ്ജിയിൽ നിന്നും ചത്ത പല്ലിയെ പുറത്തെടുത്ത് യുവാവ്; ക്ഷമ ചോദിച്ച് കടയുടമ, വീഡിയോ | Young man pulls out dead lizard

ദൃശ്യങ്ങൾ മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @atraulikhaber എന്ന ഹാൻഡിലാണ് പങ്കുവച്ചത്.
Young man pulls out dead lizard
Published on

ഉത്തർപ്രദേശിലെ അലിഗഡിൽ തെരുവ് കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ സബ്ജിയിൽ ചത്ത പല്ലിയെ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടു(Young man pulls out dead lizard). സംഭവത്തിന്റെ ദൃശ്യങ്ങൾ മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @atraulikhaber എന്ന ഹാൻഡിലാണ് പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, കച്ചോരിക്കൊപ്പം വിളമ്പിയ സബ്ജിയിൽ നിന്ന് ഒരാൾ ചത്ത പല്ലിയെ പുറത്തെടുക്കുന്നത് കാണാം. വിവരമറിഞ്ഞ് സമീപസ്ഥരായി സബ്ജി കഴിച്ചു കൊണ്ടിരുന്നവരും അടുത്ത് കൂടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണം വിളമ്പിയതിന് ആൾക്കൂട്ടവും കടയുടമയെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒടുവിൽ, വിൽപ്പനക്കാരൻ ഉപഭോക്താവിനോട് ക്ഷമ ചോദിക്കുന്നു. അതേസമയം ദൃശ്യങ്ങൾ പുറത്തു വന്നതോടെ അലിഗഡ് പോലീസ് സംഭവത്തിൽ ഇടപെട്ടതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com