
ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്ന് ഒരു സോഷ്യൽ മീഡിയ കണ്ടെന്റ് ക്രിയേറ്ററുടെ ആവേശം ഉണർത്തുന്നതും എന്നാൽ അതിരു കടന്നതുമയാ ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു. ഭീതി ജനിപ്പിക്കുന്നതായ ഈ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതായാണ് വിവരം.
ഉത്തർപ്രദേശിലെ ഉന്നാവോയിൽ കാൺപൂർ - ലഖ്‌നൗ റൂട്ടിലെ കുസുംഭി സ്റ്റേഷനിലെ റെയിൽവേ പാളത്തിൽ, മൊബൈൽ ഫോൺ പിടിച്ച് ഒരു യുവാവ് റീൽ ചിത്രീകരിക്കാനായി കിടക്കുന്നത് കാണാം. അതിവേഗതയിൽ വന്ന ഒരു ട്രെയിൻ, മഞ്ഞ ഷർട്ടും ഇളം നീല ജീൻസും ധരിച്ച അയാളുടെ മുകളിലൂടെ കടന്നുപോകുന്നു. 22 വയസ്സുള്ള രഞ്ജിത് ചൗരസ്യയാണ് വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോയപ്പോൾ അപകടകരമായ സാഹചര്യത്തിൽ റീൽ ചിത്രീകരിച്ചത്.
ട്രെയിൻ കടന്ന് പോകുന്ന ഭയപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ വേണ്ടിയായണ് രഞ്ജിത് ഇങ്ങനൊരു സാഹസം ചെയ്തത്. ട്രെയിൻ പൂർണമായും അയാളുടെ മുകളിലൂടെ കടന്ന് പോകുന്നതുവരെ അയാൾ റെയിവേ ട്രാക്കിൽ തുടരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ X - ൽ പങ്കിട്ട ഈ വീഡിയോ റീൽ, എഡിറ്റ് ചെയ്തതാണെന്ന് ഉപയോക്താക്കൾ അവകാശപ്പെട്ടു. എന്നാൽ, സ്മാർട്ട്‌ഫോണിന്റെ ഫോറൻസിക് പരിശോധനയിൽ വീഡിയോ എഡിറ്റ് ചെയ്‌തതാണോ എന്ന് വ്യക്തമാകുമെന്ന് ജി.ആർ.പി ഓഫീസർ അരവിന്ദ് പാണ്ഡെ പറഞ്ഞു.