
കേരളത്തിലെ ജനവാസ മേഖലയിൽ നിന്ന് 18 അടി നീളമുള്ള ഒരു ഭീമൻ രാജവെമ്പാലയെ പിടികൂടിയ പരുത്തിപ്പള്ളി റേഞ്ചിലെ ജി.എസ്. റോഷ്‌നി എന്ന ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ രാജവെമ്പാലയുടെ മറ്റൊരു ദൃശ്യങ്ങൾ കൂടി ഓൺലൈനിൽ പ്രത്യക്ഷപെട്ടു(king cobra). ഫോറസ്റ്റ് ഓഫീസർ പർവീൺ കസ്വൻറെ @ParveenKaswan എന്ന എക്‌സ് ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ കൈകളിൽ ഒരു ഭീമൻ രാജവെമ്പാലയെ പിടിച്ചിരിക്കുന്ന ഒരു ഇന്ത്യക്കാരനെ കാണാം. യുവാവിന്റെ മുഖത്ത് യാതൊരു വിധത്തിലുമുള്ള ഭയാശങ്കകളും കാണാൻ കഴിയില്ല. ധീരതയോടെയാണ് അയാൾ പാമ്പിനെ എടുത്തുയർത്തിയിരിക്കുന്നത്.
"രാജവെമ്പാലയുടെ യഥാർത്ഥ വലുപ്പത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയിൽ എവിടെയാണ് ഇത് കാണപ്പെടുന്നതെന്ന് നിങ്ങൾക്കറിയാമോ? ഒരെണ്ണം കണ്ടാൽ എന്തുചെയ്യണം!!" - എന്ന ദിക്‌റിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തു വന്ന് വൈറലായതോടെ നെറ്റിസൺസ് "ഭയാനകം" എന്നാണ് അഭിപ്രായപ്പെട്ടത്.