
ഗുജറാത്തിലെ സൂറത്തിൽ ഓടുന്ന ട്രക്കിന്റെ ചക്രങ്ങൾക്കടിയിൽ ചാടി ആത്മഹത്യ ചെയ്ത ഒരാളുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(truck). ജൂലൈ 14 ന് പുന പാട്യ മാർക്കറ്റിന് സമീപമാണ് സംഭവം നടന്നത്. മൾട്ടീ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Priykantnews എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
സൂറത്തിലെ പുനാഗം പ്രദേശത്തെ ഒരു ചായക്കടയ്ക്ക് സമീപമാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, ഒരു ബൈക്കിനടുത്ത് ഒരാൾ നിൽക്കുന്നത് കാണാം. പെട്ടന്ന് അതുവഴി ഒരു ട്രക്ക് കടന്നു വന്നു. അയാൾ ഉടനെ ആ ട്രക്കിന്റെ ചക്രങ്ങൾക്കടിയിലേക്ക് കിടന്നു.
അയാളുടെ ശരീരത്തിലൂടെ വാഹനത്തിന്റെ ചക്രങ്ങൾ കയറി ഇറങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അമ്രേലി സ്വദേശി നിലേഷ് ഭാവേഷ്ഭായ് വാഗ്മാഷി(31) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അസ്വസ്ഥജനകമായ ദൃശ്യങ്ങൾ കണ്ടതോടെ നെറ്റിസൺസ് ഭയചകിതരായി. സംഭവത്തിൽ പോലീസ് കേസെടുത്തതായാണ് വിവരം.