
സോഷ്യൽ മീഡിയ റീലിനായി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(man jumps off bridge). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @Ldphobiawatch എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ദൃശ്യങ്ങളിൽ, അജ്ഞാതനായ ഒരു യുവാവ് റീൽ ചിത്രീകരിക്കാൻ വേണ്ടി പാലത്തിന് മുകളിൽ നിൽക്കുന്നത് കാണാം. പാലത്തിനടിയിലൂടെ കടന്നു പോകുന്ന ഒരു ട്രോളി വാനിലേക്ക് ചാടാനാണ് യുവാവ് ലക്ഷ്യമിട്ടത്.
എന്നാൽ ലക്ഷ്യം തെറ്റി യുവാവ് നടു റോഡിലേക്കാണ് വീണത്. മാത്രമല്ല; വാഹനത്തിന്റെ ഒരു ഭാഗത്ത് അയാളുടെ ശരീരം ഇടിക്കുകയും ചെയ്യുന്നു. വേദന കൊണ്ട് ഉറക്കെ കരയുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം. ഓൺലൈനിൽ ദൃശ്യങ്ങൾ വൈറലായതോടെ നെറ്റിസൺസ് യുവാവിനെ അയവില്ലാതെ വിമർശിച്ചു.