
വിജയവാഡയിൽ, നടുറോഡിൽ തന്റെ സ്കൂട്ടറിൽ ഉറങ്ങുന്ന ഒരു യുവാവിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കിടപ്പെട്ടു(scooter). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ Telugu Scribe എന്ന പ്രാദേശിക വാർത്താ മാധ്യമ ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ശ്രീനഗർ കോളനിയിലാണ് സംഭവം നടന്നത്.
ദൃശ്യങ്ങളിൽ അയാൾ തന്റെ ഇരുചക്രവാഹനത്തിന്റെ ഫുട്‌ബോർഡിൽ ഇരുന്ന് ഉറങ്ങുന്നത് കാണാം. അയാൾ വാഹനം റോഡിന്റെ നടുവിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. അയാളുടെ ചെരിപ്പുകൾ റോഡിൽ കിടക്കുന്നത് കാണാം. ചുറ്റുപാടുകളെക്കുറിച്ച് അയാൾക്ക് യാതൊരു ആശങ്കയുമില്ല.
മിനി ട്രക്ക്, ബൈക്കുകൾ, നിരവധി ഓട്ടോറിക്ഷകൾ എന്നിവ ഇയാൾക്ക് സമീപത്തുകൂടി കടന്നു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ആളെക്കുറിച്ചുള്ള വിവരങ്ങളും സ്കൂട്ടറിൽ വെച്ച് അയാൾ ഉറങ്ങാൻ ഇടയായ കാരണവും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ദൃശ്യങ്ങൾ കണ്ട നെറ്റിസൺസ് സംഭവം ചർച്ച ചെയ്തു. അയാൾക്ക് ഉറക്കം വന്നതാണോ അതോ മദ്യപിച്ചതാണോ എന്ന വിവിധ വാദമുഖങ്ങൾ നെറ്റിസൺസ് പങ്കുവച്ചു.