
ലഖിംപൂരിൽ കൗമാരക്കാരിയെ പിന്തുടരുന്ന ഒരാളുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Young man chases teenage girl). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @jpsin1 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 23 ചൊവ്വാഴ്ച ലഖിംപൂർ ഖേരിയിലെ ഒരു കോച്ചിംഗ് സെന്ററിനുള്ളിലാണ് നടന്നതെന്നാണ് വിവരം. ദൃശ്യങ്ങളിൽ കോച്ചിംഗ് സെന്ററിലേക്ക് നടക്കുന്ന ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയെ ഒരാൾ പിന്തുടരുന്നത് കാണാം.
വിദ്യാർത്ഥിനി കോച്ചിംഗ് സെന്ററിലേക്ക് പ്രവേശിക്കുമ്പോൾ അയാൾ അവളുടെ കൈയിൽ പിടിച്ചു വലിക്കുന്നു. ഇതോടെ സെന്ററിനുള്ളിലേക്ക് കുതറിയോടിയ പെൺകുട്ടി ജീവനക്കാരനോട് വിവരം ധരിപ്പിക്കുന്നതും അയൽ അവളെ സംരക്ഷിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.