ഹരിയാനയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്കൂട്ടർ തലയിൽ ചുമന്ന് യുവാവ്; ദൃശ്യങ്ങൾ വൈറൽ, വീഡിയോ | Young man carries scooter on head

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @gurgaon_locals എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
 Young man carries scooter on head
Published on

ഗുരുഗ്രാമിലെ തിരക്കേറിയ തെരുവുകളിലൂടെ സ്കൂട്ടർ തലയിൽ ചുമന്ന് സഞ്ചരിക്കുന്ന രണ്ട് പുരുഷന്മാരുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(Young man carries scooter on head). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @gurgaon_locals എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, രണ്ട് മണിക്കൂർ നീണ്ടു നിന്ന കനത്ത മഴയിൽ 7 കിലോമീറ്ററിലധികം നീളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടതായി കാണാം. ഇത് മറികടക്കാൻ ഒരു ഇരുചക്ര വാഹന യാത്രികൻ മറ്റൊരാളുടെ സഹായത്തോടെ ഒരു സ്കൂട്ടർ തോളിൽ ചുമന്ന് നടക്കുന്നത് കാണാം.12 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ, ഇരുവരും ശ്രദ്ധാപൂർവ്വം ഇരുചക്രവാഹനം ഉയർത്തി വാഹനങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com