
ഉത്തർപ്രദേശിലെ അമ്രോഹയിൽ നായക്കുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ച് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു(puppy). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോറമായ എക്‌സിൽ @MahendrMahii എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. അസ്വസ്ഥത ഉളവാക്കുന്ന ദൃശ്യങ്ങൾ പുറത്തു വനനത്തോടെ നെറ്റിസൺസ് ഒന്നടങ്കം ശക്തമായി പ്രതികരിച്ചു.
ദൃശ്യങ്ങളിൽ, ക്രൂരനായ ഒരാൾ നായക്കുട്ടിയെ അതിന്റെ അമ്മയുടെ മുന്നിൽ വച്ച് ചൂരൽ കൊണ്ട് അടിക്കുന്നത് കാണാം. നായ്ക്കുട്ടിയുടെ കഴുത്തിലാണ് ഇയാൾ പിടിച്ചിരിക്കുന്നത്. വേദന കൊണ്ട് നായക്കുട്ടി കരയുന്നു. ശേഷം ഒരു ദാക്ഷിണ്യവുമില്ലാതെ നായക്കുട്ടിയെ അയാൾ വലിച്ചെറിയുന്നു.
ഇയാളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ പോലീസ് നടപടിയെടുത്തതായും ഇയാളെ അറസ്റ്റ് ചെയ്തതായുമാണ് വിവരം. ദൃശ്യങ്ങൾഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തി.