
ജയ്പൂർ: രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയിൽ കടിച്ച പാമ്പിനെ ജീവനോടെ പിടികൂടി എത്തിച്ച് യുവാവ്(snake). മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിൽൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എക്സിൽ @GyanwaniRitu എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ പാമ്പ് കടിയേറ്റ് രക്ഷപ്പെടുന്നതിനു പകരം യുവാവ് അതിനെ പിടികൂടി തന്റെ ബാഗിലാക്കി ആശുപത്രിയിൽ കൊണ്ട് വന്നതാണ് കാണാനാവുക. അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ യുവാവ് ബാഗ് തുറന്ന് പാമ്പിനെ കാണിച്ചു. എന്നാൽ ഇത് കണ്ടതോടെ സമീപത്തുള്ള ജീവനക്കാരും രോഗികളും പരിഭ്രാന്തരായി.
അതേസമയം ആ മനുഷ്യൻ ശാന്തനായി മെഡിക്കൽ സ്റ്റാഫിനോട് ഇത് തന്നെ കടിച്ച പാമ്പാണെന്നും ഇതിന് വിഷമുണ്ടോ എന്നും അന്വേഷിച്ചു. ഉടൻ തന്നെ ജീവനക്കാർ പാമ്പിനെ സുരക്ഷിതമാക്കി രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിചരണം ലഭിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതേസമയം ദൃശ്യങ്ങൾ പുറത്ത് വന്നതോടെ തിരിച്ചറിയലിനായി പാമ്പിനെ കൊണ്ടുവന്ന മനുഷ്യന്റെ മനസ്സാന്നിധ്യത്തെ നെറ്റിസൺസ് പ്രശംസിച്ചു.