ഡൽഹി മെട്രോയിൽ സ്ത്രീകൾ തമ്മിൽ തല്ലി: മുടിയിൽ പിടിച്ചു വലിച്ചു, തള്ളിയിട്ടു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | Women fight in Delhi Metro

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @gharkekalesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
Women fight in Delhi Metro
Published on

ഡൽഹി മെട്രോയിൽ യാത്രക്കാരായ രണ്ടു സ്ത്രീകൾ തമ്മിൽ തല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു( Women fight in Delhi Metro). സോഷ്യൽ മീഡിയാ പ്ലാറ്റ്‌ ഫോമായ എക്‌സിൽ @gharkekalesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ഡൽഹി മെട്രോ ട്രെയിനിലാണ് നടന്നത്. ദൃശ്യങ്ങളിൽ രണ്ട് സ്ത്രീകൾ സീറ്റിനു വേണ്ടി അതി കഠിനമായി വഴക്കിടുന്നത് കാണാം. അവർ പരസ്പരം മുടിയിൽ പിടിച്ചു വലിക്കുകയും മറ്റേയാളെ സീറ്റിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

മെട്രോ ട്രെയിനിന്റെ വാതിൽ തുറക്കുമ്പോഴും അവർ വഴക്കിടുന്നത് തുടരുകയാണ്. എന്നാൽ, ഇതിനിടയിൽ മറ്റൊരു സ്ത്രീ ഇടപെട്ട് അവരെ വേർപെടുത്താൻ ശ്രമിക്കുന്നുണ്ട്. അതേസമയം, പുറത്തു വന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യപെടുകയുമാണ്.

Related Stories

No stories found.
Times Kerala
timeskerala.com