
പൂനെയിലെ ഒരു സ്ത്രീ തന്റെ കണ്ണ് പരിചരണ ദിനചര്യയുടെ ഭാഗമായി മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(urine). ദൃശ്യങ്ങൾ പങ്കുവച്ചതോടെ അരോചകമായ ദൃശ്യങ്ങൾക്കെതിരെ നെറ്റിസൺസ് ഒന്നടങ്കം രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ @theliverdr എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. "മൂത്രം കൊണ്ട് കണ്ണ് കഴുകൽ- പ്രകൃതിയുടെ സ്വന്തം മരുന്ന്" എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ശ്രീമതി പിറ്റി എന്ന സ്ത്രീ തന്റെ മൂത്രം ഉപയോഗിച്ച് കണ്ണ് കഴുകുന്നത് കാണാം. അവർ അതിന്റെ ഗുണങ്ങൾ പട്ടികപ്പെടുത്തുന്നുമുണ്ട്. രാവിലെ ആദ്യം മൂത്രം കുടിക്കുന്നത് കണ്ണുകളിലെ ചുവപ്പ്, വരൾച്ച, പ്രകോപനം എന്നിവ ഒഴിവാക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. രാവിലെ മൂത്രം എടുത്ത് അത് കപ്പുകളിൽ നിറച്ച് കണ്ണുകൾ അതിൽ വയ്ക്കുന്നതും പലതവണ കണ്ണുചിമ്മുന്നതും വളരെ നല്ലതാണെന്ന് അവർ പറയുന്നു.
ശേഷം കണ്ണുകൾ എല്ലാ ദിശകളിലേക്കും, വശങ്ങളിലേക്കും, മുകളിലേക്കും താഴേക്കും ചലിപ്പിക്കണമെന്ന് അവർ നിർദേശിക്കുന്നു. തുടർന്ന് ഒരു തൂവാല കൊണ്ട് കണ്ണുകൾ മൃദുവായി തുടയ്ക്കാനും തിരുമ്മൽ ഒഴിവാക്കാനും അവർ ഉപദേശിച്ചു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് വൻ പ്രതിഷേധം തുടരുകയാണ്.